പെൻഷൻകാർക്ക് വീണ്ടും മാസ്റ്ററിങിന് അവസരം

biometric mastering again
സാമൂഹ്യ സുരക്ഷാ പെൻഷൻ കാർക്കും ക്ഷേമനിധി പെൻഷൻകാർക്കും ഒരിക്കൽ കൂടി മസ്റ്ററിംഗ് നടത്താൻ സർക്കാർ അവസരം നൽകിയിരിക്കുന്നു.മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ  പലർക്കും പെൻഷൻ കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടായി. ഈ വിവരം സർക്കാർ നേരത്തെ മനസ്സിലാക്കിയിരുന്നെങ്കിലും ലോക്ക് ഡൗൺ മൂലം പെട്ടന്ന് നടക്കാതെ പോകുകയായിരുന്നു.

ഇതുവരെ മാസ്റ്ററിങ് നടത്താത്ത ഗണഭോക്താക്കൾക്ക് ജൂൺ 29 മുതൽ ജൂലൈ 15 വരെ അവസരം ലഭിക്കും. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് മാസ്റ്ററിങ് നടത്തേണ്ടത്. എന്നാൽ മാസ്റ്ററിങ് പരാചയപ്പെടുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴിയും ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകൾ വഴിയും ലൈഫ് സർട്ടിഫിക്കറ്റുകൾ 16 മുതൽ 22 വരെയും അവസരം ലഭിക്കും. ഹോട്ട് സ്പോട്ടിൽ ഉള്ളവർക്ക് ഇളവുലഭിക്കുന്നതുമുതൽ ഒരു ആഴ്ചയായിരിക്കും അവസരം.

അനർഹരായ നിരവധിപേർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ മസ്റ്ററിങ് ഏർപ്പെടുത്തിയത് 2019 നവംബർ 11 മുതൽ 2020 ഫെബ്രുവരി 15 വരെയാണ് ആദ്യം അവസരം നൽകിയിരുന്നത്.

Popular posts from this blog

ആർമി ഡെന്റൽ കോറിൽ ക്യാപ്‌റ്റൻ ആകാം

പ്രധാനമന്ത്രി ജൻ ധൻ യോജന ബാങ്ക് അക്കൗണ്ട് നിങ്ങൾക്കും ലഭിക്കും

പ്ലസ് വണ്‍ ഏകജാലക പ്രവേശനം ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം