കര നാവിക വ്യോമസേനകളിലെ ഒഴിവുകളിൽ ജൂലൈ 6 വരെ അപേക്ഷിക്കാം

Candidate's applying for NDA & NA (II) Examination - 2020
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (UPSC EXAM) സെപ്റ്റംബർ 6 നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.കര–നാവിക–വ്യോമസേനകളിൽ 413 ഒഴിവുകൾ ഉണ്ട്. എൻഡിഎയുടെ ആർമി, നേവി, എയർഫോഴ്‌സ് എന്നീ വിഭാഗങ്ങളിലെ 146-ാമത് കോഴ്‌സുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്ക്  മാത്രമാണ്  അപേക്ഷ നൽകാൻ കഴിയുക  അടുത്തവർഷം  ജൂലൈ രണ്ടിനു കോഴ്‌സ് തുടങ്ങും. ഓൺലൈനായാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്.

പ്രായം: 2002 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.

നാഷണൽ ഡിഫൻസ് അക്കാദമിയിലെ ആർമി വിംഗ്:  പ്ലസ് ടു പരീക്ഷ പാസ്സായിരിക്കണം.അല്ലെങ്കിൽ ഒരു സംസ്ഥാനം നടത്തുന്ന തത്തുല്യ പരീക്ഷ.

നാഷണൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോഴ്സിനും നേവൽ വിങ്സിനുവേണ്ടിയും
ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്കീം : 12-ാം ക്ലാസ് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയോടൊപ്പം)  അല്ലെങ്കിൽ തത്തുല്യം.

പ്ലസ്‌ടു പരീക്ഷയെഴുതുന്നവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2021 ജൂൺ 24നു മുൻപു യോഗ്യതാരേഖ ഹാജരാക്കണം. നേരത്തെ സിപിഎസ്എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല.

പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിലെ  തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് ഉള്ളത്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ്. 

അപേക്ഷാഫീസ്: 100 രൂപ. Pay by Cash സ്ലിപ് ഉപയോഗിച്ച് ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ  നേരിട്ട് അടക്കാം. അല്ലെങ്കിൽ എസ്‌ബിഐയുടെ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ അല്ലെങ്കിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് (വിസ/മാസ്റ്റർ/റുപേ) മുഖേനയോ ഫീസടയ്‌ക്കാം.

പട്ടികജാതി/വർഗക്കാർക്കും ജെസിഒ, എൻസിഒ, ഒആർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും ഫീസിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 

അപേക്ഷ ലിങ്ക് : https://upsconline.nic.in/mainmenu2.php

Popular posts from this blog

ആർമി ഡെന്റൽ കോറിൽ ക്യാപ്‌റ്റൻ ആകാം

പ്രധാനമന്ത്രി ജൻ ധൻ യോജന ബാങ്ക് അക്കൗണ്ട് നിങ്ങൾക്കും ലഭിക്കും

പ്ലസ് വണ്‍ ഏകജാലക പ്രവേശനം ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം