ആർമി ഡെന്റൽ കോറിൽ ക്യാപ്‌റ്റൻ ആകാം

ആർമി ഡെന്റൽ കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്‌തികയിൽ ബിഡിഎസ്/എംഡിഎസ് യോഗ്യത ഉള്ളവർക്ക് അവസരം.ആകെ 43 ഒഴിവുകളാണുള്ളത്.

യോഗ്യത: ബിഡിഎസ്/എംഡിഎസ്.  ബിഡിഎസ്  അവസാന വർഷം കുറഞ്ഞത് 55 % മാർക്കോടെ വിജയിച്ചിരിക്കണം.  ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു വർഷത്തെ റൊട്ടേറ്ററി ഇന്റേൺഷിപ്പ് 2020 മാർച്ച് 31 നകം പൂർത്തിയാക്കിയിരിക്കണം.അപേക്ഷിക്കുന്നയാൾക്ക്  സൈനികജോലികൾക്കു വേണ്ട ശാരീരികക്ഷമതയുണ്ടാകണം.

2020 ഡിസംബർ 31 വരെ കാലാവധിയുള്ള പെർമനന്റ് ഡെന്റൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കണം. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (എംഡിഎസ്)–2020 എഴുതിയവർക്കാണ് അവസരം.  

പ്രായം: 2020 ഡിസംബർ 31ന് 45 തികയരുത്. 

ശമ്പളം: ആർമി ഡെന്റൽ കോറിൽ ക്യാപ്‌റ്റൻ റാങ്കിൽ ആയിരിക്കും.

അവസാനതിയ്യതി:| ജൂലൈ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

വിജ്ഞാപനത്തിനും വിശദവിവരങ്ങൾക്കും  ഒഫിഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.

website: www.indianarmy.nic.in

Popular posts from this blog

പ്രധാനമന്ത്രി ജൻ ധൻ യോജന ബാങ്ക് അക്കൗണ്ട് നിങ്ങൾക്കും ലഭിക്കും

പ്ലസ് വണ്‍ ഏകജാലക പ്രവേശനം ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം